മോസ്കോ: റഷ്യയിലെ ഡാഗസ്താനിൽ ആരാധനാലയങ്ങൾക്കുനേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയി.
റഷ്യയിലെ കോക്കസസ് പ്രവിശ്യയിലെ ഡർബെന്റ്, മഖാച്കല നഗരങ്ങളിലെ പള്ളികൾ, ജൂത ആരാധനാലയങ്ങൾ പൊലീസിന്റെ ട്രാഫിക് സ്റ്റോപ്പ് എന്നിവിടങ്ങളിലാണ് വെടിവയ്പ്പുണ്ടായത്.
ആരാധനാലയങ്ങളിൽ കടന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. കൂടാതെ വൈദികനെ കഴുത്തറുത്തു കൊലപ്പെടുത്തി. പിന്നീട് ആരാധനാലയങ്ങൾ അഗ്നിക്കിരയാക്കി. ആക്രമണം നടത്തിയത് ഒരു അന്താരാഷ്ട്ര ഭീകര സംഘടനയില്‍പ്പെട്ടവരാണെന്ന് റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി. ഭീകരരുടെ ഉറവിടത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് റഷ്യൻ അന്വേഷണ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.