ഓട്ടവ : രാജ്യത്തെ വിദേശ തൊഴിലാളികളിൽ ഭൂരിഭാഗം പേരും സ്ഥിരതാമസത്തിലേക്ക് മാറുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട്. 2016-നും 2020-നും ഇടയിൽ 23% വിദേശ തൊഴിലാളികൾ അവരുടെ ആദ്യ വർക്ക് പെർമിറ്റ് ലഭിച്ച് രണ്ട് വർഷത്തിന് ശേഷം സ്ഥിര താമസക്കാരായി മാറിയെന്ന് ഫെഡറൽ ഏജൻസിയുടെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.
![](http://mcnews.ca/wp-content/uploads/2023/07/Team-JZACH-8-1024x726.jpg)
കാനഡയിൽ സ്ഥിരതാമസത്തിനുള്ള ഒരു പ്രധാന വഴിയായി താത്കാലിക താമസം മാറിയെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. താത്കാലിക താമസക്കാരിൽ അഭയം തേടുന്നവരും ജോലി അല്ലെങ്കിൽ പഠന അനുമതിയുള്ള വ്യക്തികളും ഉൾപ്പെടുന്നു. സമീപ വർഷങ്ങളിൽ വിദേശ തൊഴിലാളികളുടെയും രാജ്യാന്തര വിദ്യാർഥികളുടെയും എണ്ണം ഗണ്യമായി വർധിച്ചു