ഓട്ടവ : സാങ്കേതിക പ്രശ്നങ്ങൾ കാരണം ഓട്ടവയിലെ കാലിപ്സോ വാട്ടർപാർക്ക് അടച്ചു. രാജ്യതലസ്ഥാനത്ത് നിന്നും 45 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വാട്ടർപാർക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിട്ടിരിക്കുമെന്ന് പാർക്ക് അധികൃതർ അറിയിച്ചു.
![](http://mcnews.ca/wp-content/uploads/2023/10/PRASANTH-VIJAYA-1024x536.jpeg)
എന്നാൽ അടച്ചുപൂട്ടലിൻ്റെ കാരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കാലിപ്സോ വാട്ടർപാർക്ക് അധികൃതർ പുറത്തുവിട്ടിട്ടില്ല. പാർക്ക് എപ്പോൾ തുറക്കുമെന്ന് അറിയുന്നതിനായി സന്ദർശകർ വെബ്സൈറ്റും സോഷ്യൽ മീഡിയയും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. അപ്രതീക്ഷിത അടച്ചുപൂട്ടലിനെ തുടർന്ന് പ്രദേശത്ത് കനത്ത ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ടെന്നും പൊതുജനങ്ങൾ ഈ പ്രദേശം ഒഴിവാക്കണമെന്നും ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് നിർദ്ദേശിച്ചു.