Thursday, September 12, 2024

ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ 40% അർബുദങ്ങളെ പ്രതിരോധിക്കാം, പഠനം

Nearly 40% of cancer deaths could be prevented with lifestyle changes: Study

കാൻസർ നിരക്കുകൾ കുത്തനെ ഉയരുന്നതായാണ് ലോകാരോ​ഗ്യസംഘടന ഉൾപ്പെടെ പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നത്. പലതരം കാൻസറുകളുടെയും പ്രധാന കാരണം ജീവിതശൈലി തന്നെയാണ്. ഇതുസംബന്ധിച്ച ഒരു പഠനമാണ് അമേരിക്കൻ കാൻസർ സൊസൈറ്റി പുറത്തുവിട്ടിരിക്കുന്നത്. ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ ഏതാണ്ട് നാൽപതിനം കാൻസറുകളേയും അനുബന്ധ മരണങ്ങളേയും പ്രതിരോധിക്കാമെന്നാണ് പഠനത്തിൽ പറയുന്നത്.

ആരോ​ഗ്യകരമായ രീതിയിൽ ശരീരഭാരം നിലനിർത്തുക, ഭക്ഷണരീതി ആരോ​ഗ്യകരമാക്കുക, വ്യായാമങ്ങളിൽ ഏർപ്പെടുക, മദ്യപാനം നിയന്ത്രിക്കുക തുടങ്ങിയവയിലൂടെ കാൻസർ സ്ഥിരീകരണ നിരക്കും മരണങ്ങളും പ്രതിരോധിക്കാനാവുമെന്നാണ് പഠനത്തിൽ പറയുന്നത്. മുപ്പതുതരം കാൻസറുകളേക്കുറിച്ചും അവയിലേക്ക് നയിക്കാവുന്ന പുകവലി, ശരീരഭാരം തുടങ്ങിയ ജീവിതരീതികൾ ഉൾപ്പെട്ട അപകടസാധ്യതാ ഘടകങ്ങളേക്കുറിച്ചുമാണ് ​ഗവേഷകർ പരിശോധന നടത്തിയത്.

2019-ൽ അമേരിക്കയിൽ നിന്നുള്ള ഡേറ്റയെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് കാൻസറിലേക്ക് നയിക്കുന്ന പ്രധാനഘടകങ്ങളിലൊന്ന് പുകവലിയാണെന്ന് കണ്ടെത്തിയത്. പുകവലിശീലം കാൻസർ സാധ്യത ഇരുപതുശതമാനം വർധിപ്പിക്കുകയും മരണസാധ്യത മുപ്പതു ശതമാനവും വർധിപ്പിക്കുന്നുവെന്ന് ​ഗവേഷകർ പറയുന്നു. മുപ്പതുവയസ്സും അതിനുമുകളിലും പ്രായമുള്ളവരിൽ ജീവിതശൈലീഘടകങ്ങൾ മൂലം കാൻസർ ബാധിച്ചവർ 7,00,000-വും മരണങ്ങൾ 2,62,000-വുമാണെന്ന് കണ്ടെത്തി.

പുകവലി, ശരീരഭാരം, മദ്യപാനം, ഭക്ഷണരീതി, വ്യായാമമില്ലായ്മ, കാൻസർ സ്ക്രീനിങ്ങുകൾ നടത്താതിരിക്കൽ, സൂര്യപ്രകാശമേൽക്കൽ, അണുബാധകൾ തുടങ്ങിയവയാണ് കാൻസറിലേക്ക് നയിക്കുന്ന പ്രധാനഘടകങ്ങളായി ​ഗവേഷകർ കണ്ടെത്തിയത്. സ്ത്രീകളിലും പുരുഷന്മാരിലും കാൻസർ സാധ്യതയും മരണനിരക്കും വർധിപ്പിക്കുന്നതിൽ പുകവലിക്ക് പ്രധാന പങ്കുണ്ടെന്ന് പഠനത്തിൽ വ്യക്തമായി. അമിതവണ്ണം മൂലം കാൻസർ നിരക്കും മരണവും രേഖപ്പെടുത്തുന്നത് ഏഴുശതമാനവും മദ്യപാനം മൂലം നാലുമുതൽ അഞ്ചുശതമാനവും അനാരോ​ഗ്യകരമായ ഭക്ഷണരീതി മൂലം നാലുശതമാനവും വ്യായാമമില്ലായ്മ മൂലം മൂന്നുശതമാനവുമാണെന്ന് ​ഗവേഷകർ പറയുന്നു.

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലെ കുറവാണ് മിക്കവരിലും ഭക്ഷണരീതിമൂലമുള്ള കാൻസറുകളിലേക്ക് നയിച്ചത്. കാൻസർ സ്ക്രീനിങ്ങുകൾക്ക് തയ്യാറാകാത്തത് പ്രധാന പ്രശ്നമാണെന്നും ഇതുമൂലം രോ​ഗംനേരത്തേ തിരിച്ചറിയപ്പെടാതെ വൈകിയവേളയിൽ തിരിച്ചറിയുന്നത് ​ഗുരുതരസാധ്യതയും മരണനിരക്കും കൂട്ടുകയാണെന്നും ​ഗവേഷകർ‌ പറയുന്നു. പ്രത്യേകിച്ച് കോവിഡ് മഹാമാരിക്കാലത്ത് രോ​ഗാണുവിനെ ഭയന്നും സാമ്പത്തിക പ്രതിസന്ധി മൂലവുമൊക്കെ പരിശോധനയിൽ നിന്ന് വിട്ടുനിന്നവർ നിരവധിയാണെന്നും പഠനത്തിൽ പറയുന്നു.

അമേരിക്കയിലെ സ്കിൻ മെലനോമ കേസുകളിൽ 93ശതമാനവും സൂര്യപ്രകാശം അമിതമായി ഏറ്റതുമൂലമാണെന്നും ​ഗവേഷകർ പറയുന്നു. കൂടാതെ എച്ച്.പി.വി. അണുബാധയും കാൻസർ സാധ്യത വർധിപ്പിച്ചുവെന്ന് ​ഗവേഷകർ വ്യക്തമാക്കി.

Advertisement

LIVE NEWS UPDATE
Video thumbnail
INTERNATIONAL NEWS |MC NEWS|MC RADIO|
00:56
Video thumbnail
യെച്ചൂരി സൗഹൃദ സ​ദസിൽ പോലും ലീഡറാകാൻ‍ കഴിവുള്ള നേതാവ് | MC NEWS | MC RADIO
00:57
Video thumbnail
ശ്രുതിയെ തനിച്ചാക്കി ജെൻസൺ മടങ്ങി | Jenson passed away | MC NEWS | MC RADIO
03:02
Video thumbnail
CINE SQUARE | MC NEWS | MC RADIO
01:00
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:55
Video thumbnail
സീതാറാം യെച്ചൂരിക്ക് വിട | Sitaram Yechury passed away
02:32
Video thumbnail
ജെൻസന്റെ ചേതനയറ്റ മൃതദേഹത്തിനരികെ കുടുംബാം​ഗങ്ങൾ | MC NEWS | MC RADIO
00:34
Video thumbnail
ജെൻസന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ | MC NEWS | MC RADIO
00:21
Video thumbnail
ജെൻസനെ അവസാനമായി കാണാൻ നാട്ടുകാർ എത്തുന്നു | MC NEWS | MC RADIO
00:56
Video thumbnail
ശ്രുതിയെ തനിച്ചാക്കി മടങ്ങി ജെൻസൻ| Shruthi | Jenson | Wayanad Landslide | Chooralmala
00:58
Video thumbnail
ജെൻസന് കണ്ണീരോടെ വിട നൽകി നാട് | Shruthi | Jenson | Wayanad Landslide | Chooralmala
00:54
Video thumbnail
NEWS BRIEF | MC NEWS | MC RADIO
01:00
Video thumbnail
SPORTS COURT | MC News | MC Radio
00:54
Video thumbnail
CINE SQUARE |MC NEWS|MC RADIO|
00:59
Video thumbnail
സൈനിക മേഖലയിൽ പുത്തൻ പരീക്ഷണങ്ങളുമായി കാനഡ | Canada with new experiments in the military sector |
01:00
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:58
Video thumbnail
സൗദിയിൽ ഇനി പഴയ ’എസി’ മാറ്റാൻ ഇൻസെന്‍റീവും | MC NEWS | MC RADIO
00:58
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:58
Video thumbnail
അബുദാബിയിൽ വിവാഹം ഇനി വേ​ഗം വേ​ഗം | MC NEWS | MC RADIO
00:56
Video thumbnail
ശ്രുതിയുടെ അമ്മയെ സംസ്കരിച്ച പുത്തുമലയിൽ ശ്രുതിയും ജെൻസണും ഓഗസ്റ്റ് 30ന് വന്നപ്പോൾ | MC NEWS
00:52
Video thumbnail
ശ്രുതിയെ തനിച്ചാക്കി ജെൻസൻ മടങ്ങി | Jensen returns leaving Shruti alone | MC NEWS | MC RADIO
01:54
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:57
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:57
Video thumbnail
വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് 23 വയസ്; അന്ന് സംഭവിച്ചത് എന്ത് |world trade centre disaster|
03:06
Video thumbnail
രാജേഷ് ചേർത്തലയുമായി അഭിമുഖം; ഉത്രാട നാളിൽ MC ന്യൂസിൽ | RAJESH CHERTHALA |
01:02
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:55
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:57
Video thumbnail
കണ്ണീരായി വയനാട് വെള്ളാരംകുന്ന് വാഹനാപകടം | MC NEWS | MC RADIO
02:21
Video thumbnail
ചെണ്ടുമല്ലിയുടെയും സൂര്യകാന്തിയുടെയും ദൃശ്യവിരുന്നൊരുക്കി കേണിച്ചിറ | Wayanad | Kalpatta |Kennichira
03:18
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:56
Video thumbnail
ഉഴുന്നുവടയിൽ നിന്നും ' ബ്ലേഡ് ' കണ്ടെത്തി
00:47
Video thumbnail
NEWS BRIEF |MC NEWS | MC RADIO
00:58
Video thumbnail
CINE SQUARE |MC NEWS | MC RADIO|
00:58
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:59
Video thumbnail
പോഷകാഹാരക്കുറവ് കുട്ടികളിൽ കാന്‍സര്‍ ചികിത്സയ്ക്ക് വെല്ലുവിളി | MC NEWS | MC RADIO
00:53
Video thumbnail
ടൊറന്റോയിൽ പോക്കറ്റടി വർധിക്കുന്നതായി മുന്നറിയിപ്പ് | MC NEWS | MC RADIO
00:56
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:59
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:59
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:52
Video thumbnail
'ഈ പുഴയും കടന്ന്‌ 'ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
00:27
Video thumbnail
സാക്ഷ്യം' ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം | MC NEWS | MC RADIO
00:49
Video thumbnail
തമിഴ്‌നാട്ടിലെ നാഗര്‍കോവിലിൽ ജനനം | MC NEWS | MC RADIO
00:43
Video thumbnail
ആടുജീവിതം ഫെയിം കെ ആർ ഗോകുലുമായി അഭിമുഖം | ഈ ഓണം എംസി ന്യൂസിനൊപ്പം
00:41
Video thumbnail
പ്രിയതാരം മഞ്ജുവിന് പിറന്നാൾ ആശംസകൾ |HAPPY BIRTHDAY MANJU WARRIER |MC NEWS|MC RADIO|
06:12
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:51
Video thumbnail
SPORTS COURT | MC News | MC Radio
00:56
Video thumbnail
CINE SQUARE |MC NEWS|MC RADIO|
00:57
Video thumbnail
NEWS BRIEF |MC NEWS | MC RADIO
00:56
Video thumbnail
ദുബായ് മെ​ട്രോ​ക്ക്​ ഇ​ന്ന്​ 15ാം പി​റ​ന്നാ​ൾ |DUBAI METRO |MC NEWS|MC RADIO|
00:59
Video thumbnail
വേനൽ ചൂടിന് ആശ്വാസമായി അ​ബൂ​ദ​ബിയിലും ഷാ​ർ​ജയിലും ശക്തമായ മഴ'lMC NEWS|MC RADIO
00:50
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!