സാസ്കറ്റൂൺ : ‘മാജിക് മഷ്റൂം’ തെറാപ്പി നിയമപരമായി പ്രാപ്യമാക്കിയ കാനഡയിലെ ആദ്യ വ്യക്തി 56-ാം വയസ്സിൽ അന്തരിച്ചു. മാജിക് മഷ്റൂം എന്നറിയപ്പെടുന്ന സൈക്കഡെലിക് മരുന്ന് ഉപയോഗിച്ച് സൈലോസിബിൻ-അസിസ്റ്റഡ് തെറാപ്പിക്ക് ട്രയൽബ്ലേസറായി മാറിയ സാസ്കറ്റൂൺ സ്വദേശി തോമസ് ഹാർട്ടിലാണ് മരിച്ചത്.
ടെർമിനൽ കാൻസർ രോഗനിർണ്ണയത്തിൽ നിന്ന് ഉടലെടുത്ത മരണ ഉത്കണ്ഠയുമായി പോരാടിയിരുന്ന തോമസിന് 2020-ലാണ് സൈലോസിബിൻ-അസിസ്റ്റഡ് തെറാപ്പിക്ക് നിയമപരമായ അനുവാദം നൽകുന്നത്. മാജിക് മഷ്റൂം ഉപയോഗിച്ചുള്ള തെറാപ്പിക്ക് നിയമസാധുത ലഭിക്കുന്ന ആദ്യ കനേഡിയനാണ് മരിച്ച തോമസ് ഹാർട്ടിൽ. പത്ത് വർഷമായി ക്യാൻസറിനോട് പോരാടിയ തോമസ് ഓഗസ്റ്റ് പതിമൂന്നിനാണ് മരണത്തിനു കീഴടങ്ങുന്നത്.
തൻ്റെ ഭർത്താവിൻ്റെ അർബുദം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായിരുന്നുവെന്നും അത് അദ്ദേഹത്തിന് അമിതമായ ഉത്കണ്ഠയുണ്ടാക്കിയിരുന്നുവെന്നും തോമസിന്റെ ഭാര്യ മാർലിസ് ഹാർട്ടിൽ പറഞ്ഞു. ആദ്യ ചികിൽസയ്ക്കുശേഷം ഭർത്താവിൽ പെട്ടെന്നൊരു മാറ്റം വന്നതായും തോമസ് വളരെയധികം വിഷമിക്കുന്നത് നിർത്തിയെന്നും അവർ കൂട്ടിച്ചേർത്തു. ആൻ്റീഡിപ്രസൻ്റ് ഉപയോഗിച്ച് ഉത്കണ്ഠ മറയ്ക്കുന്നതിന് പകരമായി വിഷമകരമായ വികാരങ്ങളെ നേരിടാനും മരിക്കുക എന്ന യാഥാർഥ്യവുമായി പൊരുത്തപ്പെടാനും തെറാപ്പി സഹായിച്ചതായി തോമസ് മുമ്പ് ഒരു കാനേഡിയൻ മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു.