കെബെക്ക് സിറ്റി : ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോസിറ്റിവിറ്റി നിരക്കിൽ കെബെക്കിൽ കോവിഡിൻ്റെ വേനൽക്കാല കുതിപ്പ്. പ്രവിശ്യയിലുടനീളമുള്ള 110 ലോങ് ടേം കെയർ ഹോമുകളിലും 54 ഹെൽത്ത് കെയർ സെൻ്ററുകളിലും കോവിഡ് അണുബാധ റിപ്പോർട്ട് ചെയ്തതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് അറിയിച്ചു. കഴിഞ്ഞ ശൈത്യകാലത്തെ വർധനയെത്തുടർന്ന് ഏപ്രിൽ മുതൽ കെബെക്കിൽ കോവിഡ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്.
നിലവിൽ ആയിരത്തി ഇരുന്നൂറിലധികം ആളുകൾ കോവിഡ് ബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടാതെ ഓരോ ആഴ്ചയും മുപ്പതിലധികം പേർ മരിക്കുന്നതായും പ്രവിശ്യ ആരോഗ്യ ഏജൻസി റിപ്പോർട്ട് ചെയ്തു. കോവിഡ് ടെസ്റ്റുകളുടെ 21 ശതമാനത്തിലധികം പോസിറ്റീവ് ആണ്. കഴിഞ്ഞ ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.