സാൻ ഡീഗോ : സാൻ ഡിയാഗോയിലെ യുഎസ്-മെക്സിക്കോ അതിർത്തിയിൽ തണ്ണിമത്തന്റെ രൂപത്തിൽ കടത്താൻ ശ്രമിച്ച മെത്താംഫെറ്റാമൈൻ പിടികൂടി. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനാണ് ഒരു ട്രക്ക് ലോഡ് പിടിച്ചെടുത്തതായി അറിയിച്ചത്.
ഓഗസ്റ്റ് 16-ന് മെക്സിക്കോയിൽ നിന്നുള്ള ട്രാക്ടർ ട്രെയിലറിലുള്ള ചരക്ക് വിശദമായ പരിശോധനയ്ക്കായി ഇറക്കിയപ്പോഴാണ് 50 ലക്ഷം യുഎസ് ഡോളറിലധികം വിലമതിക്കുന്ന മെതാംഫെറ്റാമൈൻ കണ്ടെത്തിയതെന്ന് ഏജൻസി പ്രസ്താവനയിൽ അറിയിച്ചു. യഥാർത്ഥ തണ്ണിമത്തനുകളുടെ കൂട്ടത്തിൽ തണ്ണിമത്തൻ തൊലികൾ പോലെ തോന്നിക്കുന്ന പേപ്പറിൽ പൊതിഞ്ഞ 4,587 പൗണ്ട് (2,080 കിലോഗ്രാം) ഭാരമുള്ള 1,220 പൊതികളാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ട്രക്ക് ഡ്രൈവറെ ഹോംലാൻഡ് സെക്യൂരിറ്റി അന്വേഷണത്തിന് കൈമാറി.