ഭൂമിയിൽ നിന്നും ഇന്ത്യയുടെ ശാസ്ത്രീയ സ്വപ്നങ്ങളുമായി കുതിച്ചുയർന്ന ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ചരിത്ര വിജയത്തിന് ഒരു വർഷം തികയുന്ന ഇന്ന് ആദ്യ ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കുകയാണ്. ഇന്ത്യയുടെ ശാസ്ത്രീയ വളർച്ചയെ അഭിമാനത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ധന്യമാക്കിയ ദിനത്തിന്റെ ഓർമപ്പെടുത്തലിന്റെ അഭിമാന നിമിഷത്തിലാണ് ഇന്ത്യ.കഴിഞ്ഞ വർഷം ഈ ദിവസമാണ് ചന്ദ്രയാൻ-3 ദൗത്യം ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയാക്കിയത്.
ചന്ദ്രനിൽ ഇറങ്ങിയ നാലാമത്തെ രാജ്യവും ദക്ഷിണ ധ്രുവമേഖലയിൽ ഇറങ്ങിയ ലോകത്തിലെ ആദ്യത്തെ രാജ്യമായി മാറിയിരുന്നു ഇന്ത്യ. ബഹിരാകാശ പര്യവേഷണത്തിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രശസ്തിയെയും നേട്ടങ്ങളെയും അനുസ്മരിച്ചുകൊണ്ട് ഓഗസ്റ്റ് 23ന് ദേശീയ ബഹിരാകാശ ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. , “ചന്ദ്രനെ തൊടുമ്പോൾ ജീവിതങ്ങളെ സ്പർശിക്കുന്നു: ഇന്ത്യയുടെ ബഹിരാകാശ സാഗ,” എന്നതാണ് ഈ വർഷത്തെ ബഹിരാകാശ ദിനത്തിലെ തീം.