ഹാലിഫാക്സ് : മൂന്ന് മാരിടൈംസ് പ്രവിശ്യകളിലും വെള്ളിയാഴ്ച ഇന്ധനവില ലിറ്ററിന് ആറ് സെൻ്റിലധികം കുറഞ്ഞു.
നോവസ്കോഷ
നോവസ്കോഷയിൽ സാധാരണ പെട്രോളിന്റെ വില 6.3 സെൻ്റ് കുറഞ്ഞു. ഇതോടെ പ്രവിശ്യയിലെ പെട്രോൾ വില ലിറ്ററിന് 162.5 സെൻ്റ് ആയി. അതേസമയം പ്രവിശ്യയിലെ മറ്റൊരു പ്രധാന നഗരമായ കെയ്പ് ബ്രെറ്റണിലെ പെട്രോൾ വില ഇപ്പോൾ ലിറ്ററിന് 164.5 സെൻ്റാണ്. ഹാലിഫാക്സ് മേഖലയിൽ ഡീസൽ വില ഒറ്റരാത്രികൊണ്ട് നാല് സെൻ്റ് കുറഞ്ഞു. ലിറ്ററിന് 163.8 സെൻ്റാണ് പുതിയ വില.
പ്രിൻസ് എഡ്വേഡ് ഐലൻഡ്
ഐലൻഡിലെ സാധാരണ പെട്രോളിന്റെ വിലയിൽ 6.9 സെൻ്റ് കുറവുണ്ടായി. ഇതോടെ പ്രവിശ്യയിലെ പെട്രോൾ വില ലിറ്ററിന് 166.6 സെൻ്റായി. ദ്വീപിലെ ഡീസൽ വില 5.8 സെൻ്റ് കുറഞ്ഞു. ലിറ്ററിന് 169.7 സെൻ്റാണ് പുതിയ വില.
ന്യൂബ്രൺസ് വിക്
ന്യൂബ്രൺസ് വിക്കിലെ പെട്രോൾ വിലയിൽ 6.3 സെൻ്റിന്റെ കുറവ് രേഖപ്പെടുത്തി. ഇതോടെ പ്രവിശ്യയിലെ പെട്രോൾ വില ലിറ്ററിന് 164.5 സെൻ്റായി. ഒപ്പം ഡീസൽ വിലയിലും കുറവുണ്ടായി. ലിറ്ററിന് 3.6 സെൻ്റാണ് ഡീസൽ വില കുറഞ്ഞത്. നിലവിൽ പ്രവിശ്യയിൽ 166.5 സെൻ്റാണ് ഒരു ലിറ്റർ ഡീസലിന് ഈടാക്കുന്നത്.