വിനിപെഗ് : വിനിപെഗ് ഉൾപ്പെടെ മാനിറ്റോബയുടെ ചില ഭാഗങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ ( ECCC). അതേസമയം പടിഞ്ഞാറൻ മാനിറ്റോബയുടെ ഭാഗങ്ങളിലും വിന്നിപെഗ് തടാകത്തിന് സമീപമുള്ള പ്രദേശങ്ങളിലും നിലവിൽ മുന്നറിയിപ്പ് നൽകിയിട്ടില്ല. അടുത്ത രണ്ട് ദിവസങ്ങളിൽ ഹ്യുമിഡെക്സ് മൂല്യം 38 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ഈർപ്പമുള്ള കാലാവസ്ഥാ ശനിയാഴ്ച ആരംഭിച്ച് ശനിയാഴ്ച രാത്രിയും ഞായറാഴ്ചയും തുടരും. ഞായറാഴ്ച രാത്രി ഈർപ്പം കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
ജനങ്ങൾ വെളിയിലുള്ള പ്രവർത്തനങ്ങൾ കുറയ്ക്കണമെന്നും ധാരാളം വെള്ളം കുടിക്കുകയും തണുത്ത പ്രദേശങ്ങളിൽ കഴിയണമെന്നും ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു. അതിശക്തമായ ചൂട് എല്ലാവരുടെയും ആരോഗ്യത്തെ ബാധിക്കും. പ്രായമായവർ, ശിശുക്കൾ, കുട്ടികൾ, ഗർഭിണികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് ഗുരുതരമായ ആരോഗ്യപ്രതിസന്ധിക്ക് കാരണമാകും, എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ മുന്നറിയിപ്പ് നൽകി.