കാൽഗറി : വേൾഡ് എനർജി സിറ്റിസ് പാർട്ണർഷിപ്പിൻ്റെ (ഡബ്ല്യുഇസിപി) വൈസ് പ്രസിഡൻ്റായി കാൽഗറി മേയർ ജ്യോതി ഗോണ്ടേക്കിനെ തിരഞ്ഞെടുത്തു. നോർവേയിലെ സ്റ്റാവഞ്ചറിൽ നടക്കുന്ന കാൽഗറി ഡബ്ല്യുഇസിപി വാർഷിക പൊതുയോഗത്തിലാണ് ജ്യോതി ഗോണ്ടെക്കിനെ വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുത്തത്.
പലരും ഡീകാർബണൈസേഷനിലേക്ക് മാറുന്നതിന് മുൻഗണന നൽകുന്നതിനാൽ, ലോകമെമ്പാടുമുള്ള നഗരങ്ങളിലേക്ക് കാൽഗറിയുടെ ഊർജ്ജത്തെക്കുറിച്ചുള്ള അറിവും വൈദഗ്ധ്യവും എത്തിക്കാൻ തൻ്റെ സ്ഥാനം ഉപയോഗിക്കുമെന്ന് അവർ പറഞ്ഞു. സൗദി അറേബ്യയിലെ ദമാം മേയറായ ഫഹദ് എം അൽജുബൈറിൻ്റെ പിൻഗാമിയായാണ് ജ്യോതി ഗോണ്ടേക്ക് അധികാരമേറ്റത്.