ഓട്ടവ : രാജ്യതലസ്ഥാനത്തെ യാത്രക്കാർക്കൊരു അറിയിപ്പ്. നാളെ (ഓഗസ്റ്റ് 25 ഞായറാഴ്ച) സെൻ്റ്-ലോറൻ്റിനും ബ്ലെയർ സ്റ്റേഷനുകൾക്കുമിടയിൽ O-ട്രെയിൻ ലൈൻ 1 സർവീസ് ഉണ്ടായിരിക്കില്ലെന്ന് സിറ്റി വക്താവ് അറിയിച്ചു. സ്റ്റേജ് 2 O-ട്രെയിൻ ഈസ്റ്റ് എക്സ്റ്റൻഷൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണിത്. സർവീസ് തിങ്കളാഴ്ച (ഓഗസ്റ്റ് 26 ) പുനരാരംഭിക്കുമെന്നും സിറ്റി അധികൃതർ വ്യക്തമാക്കി. അതേസമയം St-Laurent, Tunney’s Pasture സ്റ്റേഷനുകൾക്കിടയിൽ ലൈൻ 1 സർവീസ് രണ്ട് ദിശകളിലും പ്രവർത്തിക്കുന്നത് തുടരും.
യാത്രക്കാരെ സഹായിക്കാനായി ഓരോ 10 മിനിറ്റിലും സെൻ്റ്-ലോറൻ്റ്, ബ്ലെയർ സ്റ്റേഷനുകൾക്കിടയിൽ R1 ബസ് സർവീസ് നടത്തും. കൂടാതെ ഓരോ 15 മിനിറ്റിലും സെൻ്റ് ലോറൻ്റ്, സിർവിൽ സ്റ്റേഷനുകൾക്കിടയിൽ ബസ് സർവീസും ഉണ്ടായിരിക്കും. ഒപ്പം യാത്രക്കാരെ സഹായിക്കാൻ പ്രധാന സ്റ്റേഷനുകളിൽ ട്രാൻസിറ്റ് സ്റ്റാഫ് ഉണ്ടായിരിക്കുമെന്നും സിറ്റി വ്യക്താവ് അറിയിച്ചു.