സ്റ്റാർലൈനർ പേടകത്തിൽ ജൂണിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്ന ബഹിരാകാശയാത്രികർ അടുത്ത വർഷം ഫെബ്രുവരിയോടെ സ്പേസ് എക്സ് വാഹനത്തിൽ ഭൂമിയിലേക്ക് മടങ്ങിവരുമെന്ന് നാസ മേധാവി ബിൽ നെൽസൺ.
2024 ജൂണ്‍ അഞ്ചിനാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് ബുച്ച് വിൽമോറും സുനിത വില്യംസും, സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ യാത്ര തിരിച്ചത്. അമേരിക്കന്‍ സ്വകാര്യ കമ്പനികളുമായുള്ള നാസയുടെ സഹകരണത്തിന്റെ ഭാഗമായുള്ള കൊമേഷ്യല്‍ ക്രൂ പോഗ്രാമിന്റെ ഭാഗമായിരുന്നു ഈ ദൗത്യം. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ഹീലിയം ചോര്‍ച്ച, വാല്‍വ് പിഴവുകള്‍ അടക്കമുള്ള തകരാറുകള്‍ വിക്ഷേപണത്തിന് കനത്ത വെല്ലുവിളിയായി. ഇതിനിടെ ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യമടക്കമുള്ള ആശങ്കകള്‍ ഉയരുന്നുണ്ടായിരുന്നു.
എന്താണ് സംഭവിച്ചതെന്ന് വിശദമായി പഠിക്കുമെന്നും ബോയിങ് സി ഇ ഓയുമായി സംസാരിച്ചെന്നും നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു .