മൺട്രിയോൾ : സെൻ്റ് ലോറൻസ് സീവേയിൽ കപ്പൽ ഗതാഗതം തടസ്സപ്പെടുത്തിയ ചരക്ക് കപ്പൽ നീക്കം ചെയ്തു. എഞ്ചിൻ തകരാറിനെ തുടർന്ന് കപ്പൽ വ്യാഴാഴ്ച വൈകിട്ടാണ് കഹ്നവാക്ക് മേഖലയിൽ കരയ്ക്കടിഞ്ഞത്. സൗത്ത് ഷോർ കനാലിൽ നാവിഗേഷൻ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. ഹീംസ്കെർക്ഗ്രാച്ച് എന്ന ഡച്ച് കപ്പലിനെ രണ്ട് ടഗ് ബോട്ടുകൾ ഉപയോഗിച്ച് സീവേയിൽ നിന്ന് മാറ്റിയതായി ഫിഷറീസ് ആൻഡ് ഓഷ്യൻസ് കാനഡ അറിയിച്ചു.
കപ്പൽ മലിനീകരണം ഉണ്ടാക്കിയാതായി തോന്നുന്നില്ലെന്നും ആർക്കും പരിക്കില്ലെന്നും ഫിഷറീസ് ആൻഡ് ഓഷ്യൻസ് കാനഡ പറഞ്ഞു. കപ്പൽ ഗതാഗതം പുനരാരംഭിച്ചെങ്കിലും സാധാരണ നിലയിലാകാൻ മൂന്ന് ദിവസമെടുക്കുമെന്ന് സെൻ്റ് ലോറൻസ് സീവേ മാനേജ്മെൻ്റ് കോർപ്പറേഷൻ വക്താവ് പറഞ്ഞു.