വൻകൂവർ : സെറാമിക് കണ്ടെയ്നറുകളുടെ റീസൈക്ലിങ് ഫീസ് വർധിപ്പിച്ച് ബ്രിട്ടിഷ് കൊളംബിയ. സെപ്തംബർ 1 മുതൽ ഫീസ് 25 സെൻ്റ് വർധിപ്പിച്ച് ഏകദേശം 30 ഡോളർ ആകുമെന്ന് എൻകോർപ്പ് പസഫിക് പ്രസിഡൻ്റും സിഇഒയുമായ സിൻഡി കൗട്ട്സ് അറിയിച്ചു. ബ്രിട്ടിഷ് കൊളംബിയയിൽ സെറാമിക് പാനീയ പാത്രങ്ങൾ ശേഖരിച്ച് റീസൈക്ലിങ് നടത്തുന്ന കമ്പനിയാണ് റിട്ടേൺ-ഇറ്റ് എന്നറിയപ്പെടുന്ന എൻകോർപ്പ് പസഫിക് (കാനഡ).
സെറാമിക് ബിയർ, വൈൻ, സ്പിരിറ്റ് കണ്ടെയ്നറുകൾ എന്നിവയുടെ വലുപ്പമനുസരിച്ച് കണ്ടെയ്നർ റീസൈക്ലിംഗ് ഫീസ് (CRF) യഥാക്രമം 7 സെൻ്റ്, 11 സെൻ്റ്, 16 സെൻ്റ് വർധിപ്പിച്ച് 29.51 ഡോളറായി മാറും. ഈ കുപ്പികൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട ചിലവുകൾ നികത്തുന്നതിനും മലിനീകരണം ഒഴിവാക്കാൻ മറ്റ് പുനരുപയോഗത്തിൽ നിന്ന് അവയെ വേറിട്ട് നിർത്തുന്നതിനും സെറാമിക് കണ്ടെയ്നറുകൾക്കുള്ള റീസൈക്ലിങ് ഫീസ് വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് സിൻഡി കൗട്ട്സ് പറഞ്ഞു.