ആരോപണ വിധേയർ അധികാര സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി അമ്മ വൈസ് പ്രസിഡൻ്റ് ജഗദീഷ്. സിദ്ധിഖിന്റെ രാജി അമ്മ സ്വാഗതം ചെയ്യുന്നു. നടിയുടെ പരാതിയിൽ കേസെടുത്താൽ നേരിടേണ്ടത് സിദ്ദിഖാണ്.
സംഘടന കേസിന് പിന്തുണ നൽകേണ്ടതില്ലെന്നും ജഗദീഷ് പറഞ്ഞു. പകരം ചുമതല ആർക്ക് എന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാനായി അമ്മ അവൈലബിൾ എക്സിക്യൂട്ടീവ് യോഗം ചൊവ്വാഴ്ച ചേരും. ആരോപണ വിധേയർ ആരായാലും അധികാര സ്ഥാനത്ത് ഉണ്ടാകില്ലെന്നും ജഗദീഷ് വ്യക്തമാക്കി.