ഗുരുതര ആരോപണങ്ങളുമായി വീണ്ടും രേവതി സമ്പത്ത് രംഗത്ത്. രാത്രിയിൽ നടൻ റിയാസ് ഖാൻ വിളിച്ച് അശ്ലീലം പറഞ്ഞതായി രേവതി മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് താല്പര്യം ഇല്ലെങ്കിൽ വേറെ പെൺകുട്ടികളെ ഒപ്പിച്ചുതരൂ എന്നായിരുന്നു നടൻ തന്നോട് പറഞ്ഞതെന്നും ഇതുപോലെ ഒരുപാട് അനുഭവങ്ങളാണ് താൻ പലരിൽ നിന്നും നേരിട്ടിട്ടുള്ളതെന്നും രേവതി സമ്പത്ത് കൂട്ടിച്ചേർത്തു.
തന്റെ പ്രായത്തിലുള്ള ഒരു കുട്ടി ആ നടന്റെ വീട്ടിലും ഉണ്ട്… അത്ര ചെറിയ പ്രായത്തിൽ ഇതൊക്കെ കേൾക്കുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഡിപ്രഷൻ സ്റ്റേജിലൂടെ വരെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. ഇതിനെല്ലാം ഞാൻ വേസ്റ്റ് ചെയ്തത് എന്റെ വർഷങ്ങളായുള്ള എനർജി ആണെന്നും താൻ ഇതെല്ലം തുറന്നുപറഞ്ഞപ്പോൾ അതൊന്ന് കേൾക്കാൻ പോലും ആരും ഉണ്ടായിരുന്നില്ലെന്നും രേവതി കൂട്ടിച്ചേർത്തു. അതേസമയം, ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചു. നടനെതിരെ യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് രാജി. ‘അമ്മ സംഘടന പ്രസിഡന്റ് മോഹൻലാലിന് ആണ് രാജി കത്തയച്ചത്.