യുവ നടനെതിരെ ഗുരുതര ആരോപണവുമായി നടി സോണിയ മൽഹാർ. മലയാളത്തിലെ യുവ സൂപ്പർസ്റ്റാർ തന്നെ കടന്നുപിടിച്ചുവെന്ന് സോണിയ പറഞ്ഞു. 2013-ൽ തൊടുപുഴയിലെ സിനിമ ലൊക്കേഷനിൽ വെച്ചായിരുന്നു സംഭവമെന്നും സോണിയ പറഞ്ഞു.ഹാസ്യനടന്റെ ഭാഗത്തുംനിന്നും യുവ നടന്റെ ഭാഗത്തുനിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റായി അഭിയിക്കാൻ തുടങ്ങിയ സമയമായിരുന്നു അത്.
ശമ്പളം കുറവായിരുന്നുവെങ്കിലും സിനിമയോടുള്ള താൽപര്യം കാരണമാണ് അഭിനയിക്കാൻ പോയതെന്നും സോണിയ മൽഹാർ പറഞ്ഞു.