ആരോപണങ്ങള്‍ക്ക് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് നിന്നുള്ള സംവിധായകന് രഞ്ജിത്തിന്റെയും ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള നടന് സിദ്ദിഖിന്റെയും രാജിയില്‍ പ്രതികരിച്ച് ടൊവിനോ തോമസ്.തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും സിനിമാ മേഖലയില്‍ മാത്രമല്ല ഏത് രംഗത്തായാലും തൊഴില്‍ രംഗത്ത് എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും ടൊവിനോ പറഞ്ഞു.
പുറത്തുവരുന്ന ലൈംഗിക ആരോപണങ്ങളില്‍ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ടൊവിനോ സ്വാഗതം ചെയ്തു. കുറ്റാരോപിതര്‍ മാറിനില്‍ക്കുന്നത് അന്വേഷണത്തിന് ആവശ്യമാണ്. പൊലീസ് വിളിച്ചാല്‍ താനും മൊഴി നല്കാന് തയ്യാറാണെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സിനിമാ മേഖലയിലെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട ഒന്നിനോടും പ്രതികരിക്കാനില്ലെന്നാണ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞത്. വിഷയത്തില്‍ പ്രതികരിക്കേണ്ടത് സാംസ്കാരിക വകുപ്പ് മന്ത്രിയാണ്. താന്‍ ഗതാഗത വകുപ്പ് മന്ത്രിയാണ്. കഴിഞ്ഞ 23 വര്‍ഷക്കാലമായി മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി.