വൻകൂവർ : ഇന്ന് പുലർച്ചെ ബ്രിട്ടിഷ് കൊളംബിയ ലാംഗ്ലിയിലെ ഹൈവേ 1-ലുണ്ടായ വാഹനാപകടത്തിൽ മോട്ടോർ സൈക്കിൾ യാത്രികൻ മരിച്ചു. പ്രാഥമിക അന്വേഷണത്തിൽ പുലർച്ചെ നാലരയോടെ ഹൈവേയിലെ കിഴക്കോട്ടുള്ള റോഡിൽ ഒരു കാറും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചാണ് അപകടം.
കൂട്ടിയിടിയിൽ പരുക്കേറ്റ മോട്ടോർ സൈക്കിൾ ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ലാംഗ്ലി ആർസിഎംപി സ്ഥിരീകരിച്ചു. അപകടത്തിന് ദൃക്സാക്ഷികളായവരോ ഡാഷ്ക്യാം വിഡിയോ കൈവശമുള്ളവരോ അന്വേഷണ ഉദ്യോഗസ്ഥരെ 604 532-3200 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.