ഓട്ടവ : ഹ്യൂമൻ ക്യാപിറ്റൽ പ്രയോറിറ്റീസ് (HCP) സ്ട്രീമിനായുള്ള എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 1,424 ഉദ്യോഗാർത്ഥികൾക്ക് ഒൻ്റാരിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (OINP) ഇൻവിറ്റേഷൻ നൽകി. 2023 സെപ്റ്റംബർ 19-നും 2024 സെപ്റ്റംബർ 19-നും ഇടയിൽ അപേക്ഷ സമർപ്പിച്ച, 505-നും 528-നും ഇടയിലുള്ള സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ള ഉദ്യോഗാർത്ഥികളെയാണ് OINP നറുക്കെടുപ്പിൽ പരിഗണിച്ചത്.
പ്രവിശ്യയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും 103 മുൻഗണനാ തൊഴിലുകളിൽ ഒന്നിൽ പ്രവൃത്തിപരിചയം ഉള്ളവരുമായ എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികളെയാണ് ഒൻ്റാരിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം തിരഞ്ഞെടുക്കുക. ഇൻവിറ്റേഷൻ ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് പ്രവിശ്യാ നോമിനേഷനോട് പ്രതികരിക്കുന്നതിന് 45 ദിവസം ലഭിക്കും.