ടൊറൻ്റോ : ഹൃദയാഘാതത്തെ തുടർന്ന് മരിച്ച നിറിൽ കല്ലൂർ (31) ആയി ഗോ ഫണ്ട് സമാഹരിക്കുന്നു. ഒക്ടോബർ 18-നാണ് പയ്യാവൂർ സ്വദേശി നിറിൽ ടൊറൻ്റോ ജനറൽ ഹോസ്പിറ്റലിൽ നിര്യാതനായത്. ശവസംസ്കാരച്ചെലവുകൾക്കും മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട ചെലവുകൾക്കുമായാണ് ഗോ ഫണ്ട് സമാഹരണം ആരംഭിച്ചതെന്ന് ടൊറൻ്റോ മലയാളി സമാജം അറിയിച്ചു.
2022 ഡിസംബറിൽ വർക്ക് പെർമിറ്റിൽ കാനഡയിൽ എത്തിയ ഇലക്ട്രിക്കൽ എഞ്ചിനീയറായ നിറിൽ മെഷീൻ ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ അനില, മകൻ സിയാൻ (7 മാസം). സംസ്കാരം പിന്നീട് കേരളത്തിലെ പയ്യാവൂരിൽ നടക്കും.