വൈറ്റ് ഹോഴ്സ് : നോർത്ത് യൂകോണിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാച്ചുറൽ റിസോഴ്സ് കാനഡ പറയുന്നു. എന്നാൽ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. യൂകോണിലെ കെനോയിൽ നിന്ന് 167 കിലോമീറ്റർ വടക്കും വൈറ്റ് ഹോഴ്സിൽ നിന്ന് 519 കിലോമീറ്റർ അകലെയുമായി 27 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
അതേസമയം, കെനോയിൽ അനുഭവപ്പെട്ട ഭൂകമ്പത്തിൻ്റെ തീവ്രത 5.8 എന്നാണ് നാച്ചുറൽ റിസോഴ്സ് കാനഡ ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. തെക്കുപടിഞ്ഞാറായി ഏകദേശം 60 കിലോമീറ്റർ അകലെ യൂകോണിലെ മായോയിലും നേരിയ ഭൂചലനമുണ്ടായതായി ഏജൻസി അറിയിച്ചു.