മൺട്രിയോൾ : വെള്ളിയാഴ്ച വൈകിട്ട് കെബെക്കിലെ ബ്യൂസിൽ വീടിന് തീപിടിച്ച് രണ്ട് പേരെ കാണാതായി. വൈകിട്ട് അഞ്ച് മണിയോടെ സെൻ്റ് ജോർജ്ജിലെ 120-ാം അവന്യൂവിലുള്ള വീടിനാണ് തീപിടിച്ചത്. കാണാതായവരിൽ അൻപത് വയസ്സുള്ള ഒരാളും അറുപത് വയസുകാരനും ഉൾപ്പെടുന്നു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.
കാണാതായതായി കരുതപ്പെടുന്ന രണ്ടുപേരെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്,” ശനിയാഴ്ച രാവിലെ സറെറ്റെ ഡു കെബെക്ക് (എസ്ക്യു) വക്താവ് എലിസബത്ത് മാർക്വിസ്-ഗൈ പറഞ്ഞു. സറെറ്റെ ഡു കെബെക്ക് ക്രൈം ഡിവിഷനിലെ അന്വേഷകരും ഫയർ സീൻ ടെക്നീഷ്യൻമാരും സംഭവസ്ഥലത്ത് തിരച്ചിൽ നടത്തുന്നുണ്ട്. അഗ്നിശമന സേനാംഗങ്ങൾ രാത്രിയിലും വീടിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ പരിശോധന നടത്തിയിരുന്നു.