മണിപ്പൂരിൽ വീണ്ടും പുതിയ സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ മുഖ്യമന്ത്രി ബീരേൻ സിംഗ് നയിക്കുന്ന സർക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ കോൺറാഡ് സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി(എൻ.പി.പി.) പിൻവലിച്ചു . സംഘർഷം നിയന്ത്രിക്കുന്നതിൽ സർക്കാർ സമ്പൂർണ പരാജയമാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയ്ക്ക് അയച്ച കത്തിൽ എൻ.പി.പി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് നിലവിലുള്ള ക്രമസമാധാന നിലയെക്കുറിച്ച് കത്തിൽ എൻ.പി.പി ഉത്കണ്ഠ അറിയിച്ചു.
ബി.ജെ.പിക്കെതിരെ വിമർശനം വർധിക്കുന്നതിനിടെയാണ് എൻ.പി.പി തീരുമാനം പുറത്തുവന്നത്. അതേസമയം എൻ.പി.പിയുടെ പിൻമാറ്റം സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കില്ല. 60 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 37 സീറ്റുകളുണ്ട്. 7 സീറ്റുകളാണ് എൻ.പി.പിക്ക്. 31 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ജനതാദൾ യുണൈറ്റഡിന്റെ 5, നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ 5, മൂന്ന് സ്വതന്ത്ര എം.എൽ.എമാർ എന്നിവരുടെ പിന്തുണയും ബി.ജെ.പിക്കുണ്ട്.