ഫ്രെഡറിക്ടൺ : ന്യൂബ്രൺസ് വിക് ലിബറൽ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് നടക്കും. രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങി ഉച്ചക്ക് ഒന്നരയ്ക്ക് പ്രീമിയർ സൂസൻ ഹോൾട്ട് നിയമസഭയിൽ ആദ്യ പ്രസംഗം നടത്തും. ഇതോടെ 61-ാമത് നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമാവും.
വാടക പരിധി നടപ്പിലാക്കുക, വൈദ്യുതി ബില്ലുകളുടെയും പുതിയ മൾട്ടി-യൂണിറ്റ് ഭവനങ്ങളുടെയും പ്രവിശ്യാ നികുതി നീക്കം ചെയ്യുക, നഴ്സുമാർക്കുള്ള റിട്ടൻഷൻ പേയ്മെൻ്റുകൾ വിതരണം ചെയ്യുക എന്നിവയ്ക്കായിരിക്കും പ്രീമിയർ സൂസൻ ഹോൾട്ട് ആദ്യ യോഗത്തിൽ പ്രാധാന്യം നൽകുക. കൂടാതെ നാല് വർഷത്തിനുള്ളിൽ 30 കമ്മ്യൂണിറ്റി ക്ലിനിക്കുകൾ ആരംഭിച്ച് ആരോഗ്യസംരക്ഷണ സംവിധാനം ശക്തിപ്പെടുത്തുകയുമാണ് ലിബറുകളുടെ ലക്ഷ്യം.