കെബെക്ക്: കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാൻ കെബെക്ക് ഒരുക്കമല്ലെന്ന് പ്രീമിയർ ഫ്രാൻസ്വാ ലെഗോൾട്ട്. ഇന്ന് നടന്ന കെബെക്ക്-യുഎസ് മന്ത്രിതല വർക്കിംഗ് ഗ്രൂപ്പിൻ്റെ ആദ്യ യോഗത്തിലാണ് ലെഗോൾട്ട് ഇക്കാര്യം വ്യക്തമാക്കിയത്. അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ആവർത്തിച്ചു പറഞ്ഞ ഡോണൾഡ് ട്രംപ്, യു എസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് കമ്മിറ്റി രൂപീകരിച്ചത്.
കെബെക്കിൽ നിന്നും കാനഡയിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾക്ക് യു എസ് ചുമത്തുമെന്ന് പ്രഖ്യാപിച്ച താരിഫുകളോടുള്ള പ്രതികരണങ്ങളും കമ്മിറ്റി പരിഗണിക്കുന്നുണ്ട്.