ഓട്ടവ : തദ്ദേശീയ അവകാശവാദ വിവാദം ശക്തമായതിനെത്തുടർന്ന് രാജിവച്ച് ഫെഡറൽ തൊഴിൽ മന്ത്രി റാൻഡി ബോസ്നോ. നിലനിൽക്കുന്ന ആരോപണങ്ങൾ പരിഹരിക്കപ്പെടും വരെ കാബിനറ്റിൽ നിന്ന് മാറി നിൽക്കാൻ അദ്ദേഹം സമ്മതിച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു. ബോസ്നോയുടെ വകുപ്പുകളായിരുന്ന തൊഴിൽ ശക്തി വികസനം, തൊഴിൽ ഭാഷ ശക്തിപ്പെടുത്തൽ എന്നിവയുടെ താൽക്കാലിക ചുമതല വെറ്ററൻസ് അഫയേഴ്‌സ് മന്ത്രിയും അസോസിയേറ്റ് ഡിഫൻസ് മന്ത്രിയുമായ ജിനറ്റ് പെറ്റിറ്റ്‌പാസ് ടെയ്‌ലർ നിർവഹിക്കും.
അതേസമയം, റാൻഡി ബോസ്നോയെ സംബന്ധിച്ച തദ്ദേശീയ അവകാശവാദ വിവാദങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധമാണ് കാബിനറ്റ് മന്ത്രിമാരുടെ ഇടയിൽ നിന്നുണ്ടായത്. അതേത്തുടർന്നാണ് ബോസ്നോ രാജി പ്രഖ്യാപനം നടത്തിയത്. ബോസ്നോയുമായി ബന്ധമുണ്ടായിരുന്ന ഒരു കമ്പനിക്കും ബിസിനസ് പങ്കാളിക്കും എതിരെയുള്ള വഞ്ചനാ ആരോപണത്തിൽ എഡ്മിന്റൻ പൊലീസ് അന്വേഷണം നടത്തി വരികയാണ്.