വിനിപെഗ് : കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് മാനിറ്റോബയിലുടനീളമുള്ള നിരവധി സ്കൂളുകൾ ഇന്നും അടച്ചു. പ്രവിശ്യയിലെ ചില പ്രദേശങ്ങളിൽ 30 മുതൽ 50 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച്ച ഉണ്ടായതായി എൻവയൺമെൻ്റ് കാനഡ അറിയിച്ചു. മഞ്ഞുമൂടിയ റോഡുകൾ അപകടസാധ്യത വർധിപ്പിക്കുന്നതായി ഫെഡറൽ ഏജൻസി മുന്നറിയിപ്പ് നൽകി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ജനങ്ങൾ അത്യാവശ്യമല്ലാത്ത യാത്രകൾ മാറ്റിവയ്ക്കുന്നത് പരിഗണിക്കണമെന്നും ഏജൻസി അറിയിച്ചു. എന്നാൽ, ഇന്ന് രാവിലെ മുതൽ മാനിറ്റോബയിൽ നൽകിയ എല്ലാ കാലാവസ്ഥാ മുന്നറിയിപ്പുകളും അവസാനിച്ചതായി എൻവയൺമെൻ്റ് കാനഡ പറയുന്നു.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് അടച്ച സ്കൂളുകൾ :
- ബ്രാൻഡൻ സ്കൂൾ ഡിവിഷൻ – അലക്സാണ്ടർ, ഒ കെല്ലി, സ്പ്രിംഗ് വാലി എന്നീ സ്‌കൂളുകൾ അടച്ചു
- ഡിവിഷൻ സ്കോളയർ ഫ്രാങ്കോ-മാനിറ്റോബെയ്ൻ – എക്കോൾ ജോർസ് ഡി പ്ലെയിൻ, എക്കോൾ നോട്ട്-ഡാം ഡി ലൂർഡ്സ്, എക്കോൾ ഗിൽബെർട്ട്-റോസെറ്റ്, എക്കോൾ ലാ സോഴ്സ് എന്നിവ അടച്ചു
- സൗത്ത് വെസ്റ്റ് ഹൊറൈസൺ സ്കൂൾ ഡിവിഷൻ – എല്ലാ സ്കൂളുകളും അടച്ചിരിക്കുന്നു