വിനിപെഗ് : ഉപയോഗ ശേഷം വലിച്ചെറിയുന്ന സിറിഞ്ചുകളും സൂചികളും ഗ്രാമങ്ങളില്‍ മലിനീകരണം സൃഷ്ടിക്കുന്നതായി മാനിറ്റോബ മുനിസിപ്പല്‍ നേതാക്കള്‍. ഇത്തരം പാരിസ്ഥിതിക മലിനീകരണം തടയാന്‍ പ്രവിശ്യ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിനിപെഗില്‍ നടന്ന അസോസിയേഷന്‍ ഓഫ് മാനിറ്റോബ മുനിസിപ്പാലിറ്റീസ് ഫാള്‍ കണ്‍വെന്‍ഷനില്‍ ചര്‍ച്ച ചെയ്ത പ്രശ്നങ്ങളിലൊന്നായിരുന്നു ഇത്.
അയ്യായിരത്തോളം ജനങ്ങള്‍ വസിക്കുന്ന കമ്യൂണിറ്റിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഞ്ച് ലക്ഷത്തിലധികം സൂചികളാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതെന്ന് സ്വാന്‍ റിവര്‍ മേയര്‍ ജേക്കബ് സണ്‍ പറയുന്നു. ഉപയോഗശേഷം ഉപേക്ഷിക്കുന്ന സൂചികള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മാനിറ്റോബ ഭവനമന്ത്രി ബെര്‍ണാഡെറ്റ് സ്മിത്ത് പറഞ്ഞു. സിറിഞ്ച് നിര്‍മ്മാര്‍ജ്ജത്തിനായി ഡിസ്പോസല്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായി 30000 ഡോളര്‍ മാനിറ്റോബ സര്‍ക്കാര്‍ വകയിരുത്തിയതായും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.