ഓട്ടവ : യൂറോപ്പിൽ സേവനമനുഷ്ഠിച്ചിരുന്ന കനേഡിയൻ സൈനികൻ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മരിച്ചതായി ഗ്ലോബൽ അഫയേഴ്സ് കാനഡ അറിയിച്ചു. ബെൽജിയത്തിലെ കാസ്‌റ്റോവിൽ സേവനമനുഷ്ഠിക്കുകയായിരുന്ന ആൽബർട്ടയിലെ 41 കോംബാറ്റ് എഞ്ചിനീയർ റെജിമെൻ്റിൻ്റെ കമാൻഡിംഗ് ഓഫീസർ കെൻ്റ് മില്ലറാണ് മരിച്ചത്. സായുധ സേനയിൽ 24 വർഷത്തെ പരിചയമുള്ള എൻജിനീയറിങ് ഉദ്യോഗസ്ഥനായിരുന്നു മില്ലർ.
ഉക്രേനിയൻ സൈന്യത്തെയും സുരക്ഷാ ഉദ്യോഗസ്ഥരെയും പരിശീലിപ്പിക്കുന്ന സായുധ സേനാ പദ്ധതിയായ ഓപ്പറേഷൻ യൂണിഫയറിന് കീഴിൽ അദ്ദേഹം സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. കെൻ്റ് മില്ലറുടെ മരണത്തിൽ ദേശീയ പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ അനുശോചനം രേഖപ്പെടുത്തി.