ഓട്ടവ : ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന സായുധ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഓട്ടവയിലെ പാര്‍ലമെന്ററി മന്ദിരം കയ്യേറി ജൂത-കനേഡിയന്‍ പ്രവര്‍ത്തകര്‍. പാര്‍ലമെന്റിലെ നിരവധി സര്‍ക്കാര്‍, പ്രതിപക്ഷ അംഗങ്ങളുടെ ഓഫീസുകളുള്ള വെല്ലിംഗ്ടണ്‍ സ്ട്രീറ്റിലെ കോണ്‍ഫെഡറേഷന്‍ ബില്‍ഡിങ്ങിലേക്കാണ് ഇന്ന് രാവിലെ സേ നോ ടു ജെനസൈഡ് കോലിഷന്‍ സംഘടിപ്പിച്ച പ്രകടനം നടന്നത്.
പലസ്തീനികളെ പിന്തുണച്ചും ഇസ്രയേലിനെതിരെ ആയുധ ഉപരോധം നടപ്പാക്കാന്‍ കനേഡിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടാണ് പ്രകടനം നടത്തുന്നത്. 14 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കം ചെയ്തതായി പാര്‍ലമെന്ററി പ്രൊട്ടക്റ്റീവ് സര്‍വീസ് (പിപിഎസ്) അറിയിച്ചു. ഇവരെ കുറ്റം ചുമത്താതെ വിട്ടയച്ചു.
2023 ഒക്ടോബര്‍ 7-ന് ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം 41,000 പലസ്തീനികള്‍ ഗാസയില്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.