മൺട്രിയോൾ : ദേശീയതലത്തിൽ നരഹത്യ നിരക്ക് കുറഞ്ഞതായി റിപ്പോർട്ട്. കാനഡയിലെ ഏറ്റവും വലിയ മൂന്ന് നഗരങ്ങളായ ടൊറൻ്റോ, മൺട്രിയോൾ, വൻകൂവർ എന്നിവിടങ്ങളിൽ കൊലപാതകങ്ങൾ കുറഞ്ഞതോടെ 2023-ൽ നരഹത്യ നിരക്ക് 14 ശതമാനത്തിൽ എത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട്. കഴിഞ്ഞ വർഷം കാനഡയിൽ 778 കൊലപാതകങ്ങൾ ഉണ്ടായി. 2022-നെ അപേക്ഷിച്ച് 104 കൊലപാതകങ്ങളുടെ കുറവാണിത്. ടൊറൻ്റോയിലെ നരഹത്യ നിരക്ക് കഴിഞ്ഞ വർഷം 14% കുറഞ്ഞപ്പോൾ വൻകൂവറിൽ ഇത് 36 ശതമാനമായിരുന്നു കുറവ്.

ദേശീയതലത്തിൽ നോർത്ത് വെസ്റ്റ് ടെറിറ്ററീസിലാണ് ഏറ്റവും കൂടുതൽ കൊലപാതക നിരക്ക് (13.34). തൊട്ടുപിന്നാലെ യൂകോണും (8.89), മാനിറ്റോബയും (5.09) സ്ഥാനം പിടിച്ചു. ഏറ്റവും കുറഞ്ഞ നിരക്ക് ഉള്ള പ്രവിശ്യ പ്രിൻസ് എഡ്വേഡ് ഐലൻഡും (0.58) ന്യൂബ്രൺസ്വിക്കും (1.08) കെബെക്കും (1.14) ആണ്.