ബ്രാംപ്ടൺ: അടുത്തിടെ ബ്രാംപ്ടൺ മിസ്സിസാഗ നഗരങ്ങളിൽ നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമ സംഭവങ്ങളിൽ പങ്കെടുത്തതായി സംശയിക്കുന്ന 11 പേരെ തിരഞ്ഞ് പീൽ റീജിയൺ പൊലീസ്. ആക്രമണം, ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം എന്നിവയുൾപ്പെടെ വിവിധ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന നിരവധി പ്രതികളുടെ ഫോട്ടോകൾ ശനിയാഴ്ച പൊലീസ് പുറത്തുവിട്ടു. ദേഹോപദ്രവം ഉണ്ടാക്കൽ, ഒരു പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കൽ, പരസ്യമായി വിദ്വേഷം വളർത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് പിന്നിൽ ഈ പ്രതികളാണെന്ന് പത്രക്കുറുപ്പിൽ പറയുന്നു.
ഒരു പറ്റം ആളുകൾ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളുമായി ഹിന്ദു മഹാസഭ ക്ഷേത്രത്തിലേക്ക് പ്രകടനം നടത്തുകയായിരുന്നു. ക്ഷേത്ര കവാടത്തിൽ നിന്ന ഭക്തരെയും ഇന്ത്യയുടെ പതാക ഏന്തിയ ആളുകളെയും ക്ഷേത്ര മതിലിനു അകത്തേക്ക് കടന്നു കയറിയ ഖലിസ്ഥാൻ അനുകൂലികൾ മർദിച്ചു.