കോഴിക്കോട് : കോഴിക്കോട് നഴ്സിങ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കിടങ്ങൂർ തേക്കാട്ട് വീട്ടിൽ രാധാകൃഷ്ണന്റെ മകൾ ലക്ഷ്മി രാധാകൃഷ്ണൻ (21) ആണ് മരിച്ചത്. കോഴിക്കോട് ഗവ. നഴ്‌സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. മെഡിക്കല്‍ കോളേജിന് സമീപത്തുള്ള സ്വകാര്യ ഹോസ്റ്റലിലായിരുന്നു ലക്ഷ്മി താമസിച്ചിരുന്നത്. ഹോസ്റ്റലില്‍ കൂടെ താമസിക്കുന്ന വിദ്യാര്‍ത്ഥിനികളാണ് മുറിയിലെ ഫാനിൽ ഷാൾകെട്ടി തൂങ്ങി മരിച്ച നിലയിൽ ലക്ഷ്മിയെ കണ്ടെത്തിയത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

ആത്മഹത്യയാണെന്നും എന്താണ് മരണത്തിലേക്ക് നയിച്ചത് എന്ന് വ്യക്തമല്ലെന്നും പൊലീസ് വ്യക്തമാക്കി. മെഡിക്കൽ കോളേജ് പൊലീസ് എത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.