വാഷിംങ്ടണ്‍: അമേരിക്കയില്‍ നിന്ന് യൂറോപ്പിലേക്കുള്ള എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ഇറക്കുമതി കൂട്ടണമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അനുസരിച്ചില്ലെങ്കില്‍ അമേരിക്കയിലേക്ക് കയറ്റിഅയക്കുന്ന യൂറോപ്യന്‍ ഉത്പന്നങ്ങളുടെ ചുങ്കം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് യുറോപ്യന്‍ യൂണിയന്‍ അറിയിച്ചിട്ടുണ്ട്.ഇന്ധനവും എണ്ണയുമെല്ലാം അമേരിക്കയില്‍ നിന്ന് വാങ്ങണമെന്നും അല്ലെങ്കില്‍ ഉയര്‍ന്ന താരിഫുകള്‍ ഈടാക്കുമെന്നുമാണ് ട്രംപിന്റെ ഭീഷണി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിലൂടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
‘യുഎസുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കാനുള്ളതുകൊണ്ട് യൂറോപ്യന്‍ യൂണിയനോട് നമ്മളില്‍ നിന്നും കൂടുതല്‍ എണ്ണയും ഗ്യാസും വാങ്ങാന്‍ പറഞ്ഞിരിക്കുകയാണ്. അല്ലെങ്കില്‍ താരിഫുകള്‍ക്ക് തയ്യാറായിരുന്നോളൂ’എന്നാണ് ട്രംപ് കുറിച്ചത്.
നേരത്തെ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഈടാക്കിയാല്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കും അതേ പോലെ തന്നെ ഉയര്‍ന്ന തീരുവ ഈടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ട്രംപ് രംഗത്തുവന്നിരുന്നു.ഇന്ത്യയ്ക്ക് പുറമെ ബ്രസീല്‍, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങള്‍ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കുമേല്‍ ചുമത്തുന്ന നികുതികളെയും ട്രംപ്