കുവൈറ്റ് സിറ്റി: പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദർശനം തുടരുന്നു. രണ്ടു ദിവസത്തേക്കാണ് നരേന്ദ്ര മോദി കുവൈറ്റ് സന്ദർശിക്കുന്നത്. ഉജ്വല സ്വീകരണമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. കൂടുതൽ മേഖലകളിൽ സഹകരണം ലക്ഷ്യമിട്ടും ഇന്ത്യയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുമാണ് മോദി പ്രവാസ ലോകത്തെ അഭിംസബോധന ചെയ്തത്.
ഇന്ത്യൻ സമൂഹത്തോട് സംസാരിച്ച പ്രധാനമന്ത്രി, ഇൻ നിർണായക കൂടിക്കാഴ്ചകൾ നടത്തും. പ്രവാസികൾ കാത്തിരുന്ന യു പി ഐ പേയ്‌മെന്റ് കുവൈത്തിൽ നടപ്പാക്കുന്ന കാര്യത്തിലടക്കം ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ബാങ്കിങ്, ഐ ടി, ഫാർമസ്യൂട്ടിക്കൽ മേഖലകളിൽ കുവൈറ്റുമായി കൂടുതൽ സഹകരണവും മോദിയുടെ സന്ദർശനത്തിൽ പ്രതീക്ഷിക്കുന്നുണ്ട്.
കൂടാതെ, മിന അബ്ദുള്ള മേഖലയിൽ 1500 ഇന്ത്യക്കാരുള്ള തൊഴിൽക്യാമ്പ് പ്രധാനമന്ത്രി സന്ദർശിച്ചു. ഇന്ത്യൻതൊഴിലാളികൾക്ക് സർക്കാർ നൽകുന്ന പ്രാധാന്യത്തിന്റെ പ്രതീകമാണ് ഈ സന്ദർശനമെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. ജൂണിൽ മങ്കാഫിലെ തൊഴിൽക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ 45-ഓളം ഇന്ത്യക്കാർ മരിക്കുകയുണ്ടായി.
43 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിലെത്തുന്നത്. കുവൈത്ത് അമീർ ശൈഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം.