വാഷിങ്ടൻ:ചെങ്കടലിലെ പരീക്ഷണപ്പറക്കലിനിടെ സ്വന്തം വിമാനം വെടിവെച്ചിട്ട് അമേരിക്കൻ നാവികസേന. പിന്നാലെ തങ്ങൾക്ക് അബദ്ധം സംഭവിച്ചതാണെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും അമേരിക്ക വ്യക്തമാക്കി. ഹാരി എസ് ട്രൂമാൻ യുദ്ധക്കപ്പലിൽ നിന്ന് പറന്നുയർന്ന എഫ്എ 18 സൂപ്പർ ഹോർണറ്റെന്ന യുദ്ധ വിമാനത്തിനു നേരെ ഗെറ്റിസ്ബർഗ് എന്ന മറ്റൊരു യുദ്ധവിമാനമാണ് വെടിയുതിർത്തത്. സംഭവത്തിൽ വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരിൽ ഒരാൾക്ക് സാരമായ പരുക്കുകൾ പറ്റിയിട്ടുണ്ട്.
യെമനിലെ ഹൂതികൾ അമേരിക്കൻ കപ്പലുകൾക്ക് നേരെ ചെങ്കടലിൽ അക്രമണം നടത്തുന്നുവെന്ന അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് അമേരിക്കയിൽ നിന്ന് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്.