ഓട്ടവ: നൊറോവൈറസ് ബാധ കാരണം ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട, ഒൻ്റാരിയോ എന്നിവിടങ്ങളിൽ വിൽക്കുന്ന ചില ഓയിസ്റ്ററുകൾ തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (സിഎഫ്ഐഎ).
ടെയ്‌ലർ ഷെൽഫിഷ് കാനഡ ബ്രാൻഡിന് കീഴിലുള്ള ഫാനി ബേ, സൺസീക്കർ, ക്ലൗഡി ബേ തുടങ്ങിയ ഓയിസ്റ്ററുകൾ തിരിച്ചുവിളിച്ചതായി ഏജൻസി അറിയിച്ചു. ഇവയിൽ ഭൂരിഭാഗം ഓയിസ്റ്ററുകളും നവംബർ 27നും ഡിസംബർ ആദ്യവും വിളവെടുത്തതാണ്. ഈ ഓയിസ്റ്ററുകൾ വാങ്ങിയ ഉപഭോക്താക്കൾ അത് നശിപ്പിക്കുകയോ ഉൽപ്പന്നങ്ങൾ കടയിലേക്ക് തന്നെ തിരികെ നൽകുകയോ ചെയ്യണമെന്നും, രോഗ ലക്ഷണങ്ങൾ ഉള്ളവർ ചികിത്സ തേടണമെന്നും ഏജൻസി പറയുന്നു.
നൊറോവൈറസ് രോഗലക്ഷണങ്ങളായി കാണുന്നത് കഴിച്ച്12 മണിക്കൂറിനുള്ളിൽ ആരംഭിക്കുന്ന ഛർദ്ദി, വയറിളക്കം, ഓക്കാനം, വയറുവേദന എന്നിവയാണ്.