വൻകൂവർ: ബ്രിട്ടിഷ് കൊളംബിയയിലെ കംലൂപ്‌സിലെ കടൽത്തീരത്ത് ബുധനാഴ്ച സ്‌ഫോടകവസ്തു കണ്ടെത്തിയതിനെ തുടർന്ന് മൗണ്ടീസ് അന്വേഷണം ആരംഭിച്ചു.
റിച്ച്മണ്ട് അവന്യൂവിൻ്റെയും ഷുബർട്ട് ഡ്രൈവിൻ്റെയും ഇന്റർ ജംഗ്ഷന് സമീപമുള്ള നോർത്ത് തോംസൺ നദിക്കരയുടെ പ്രദേശത്ത് ഉച്ചയ്ക്ക് 1 മണിയോടെയാണ് സംശയാസ്പദമായ വസ്‌തു കണ്ടെത്തിയത്. തുടർന്ന് നദിക്ക് സമീപമുള്ള ബീച്ച് ഏരിയയിലേക്ക് പൊലീസ് എത്തുകയായിരുന്നു.
അതേസമയം, സംഭവസ്ഥലത്ത് ഒരു സ്ഫോടകവസ്തു നിർമാർജന യൂണിറ്റിനെ വിളിക്കുകയും ബീച്ചിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുകയും ചെയ്തു. സംശയാസ്പദമായ വസ്‌തു ചെറിയ പൈപ്പ് ബോംബാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായും തുടർന്ന് ബോംബ് നിർവീര്യമാക്കിയതായും കംലൂപ്സ് RCMP വക്താവ് ക്രിസ്റ്റൽ എവ്‌ലിൻ പ്രസ്താവനയിൽ പറഞ്ഞു.
സ്‌ഫോടകവസ്തുവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാവുന്നവർ 250-828-3000 എന്ന നമ്പറിൽ കാംലൂപ്‌സ് ആർസിഎംപി ഡിറ്റാച്ച്‌മെൻ്റുമായി ബന്ധപ്പെടാൻ അന്വേഷണ ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.