എഡ്മിന്‍റൻ : കനത്ത മഞ്ഞുവീഴ്ചയുടെ ഭാഗമായി നഗരവ്യാപകമായി പാർക്കിങ് നിരോധനം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. നിരോധനത്തിൻ്റെ ഒന്നാം ഘട്ടത്തിൽ പ്രധാന റോഡുകൾ, തിരക്കുള്ള റോഡുകൾ , ബസ് റൂട്ടുകൾ, വ്യാപാര മേഖലകളിലെ റോഡുകൾ എന്നിവയിൽ കർശനമായ നിരോധനം ഏർപ്പെടുത്തും. നിരോധനം ഏകദേശം അഞ്ച് ദിവസം നീണ്ടുനിൽക്കും.
കഴിഞ്ഞ 48 മണിക്കൂറിൽ മഞ്ഞ് വീഴ്ച ശക്തമായി തുടരുകയാണ്. പ്രധാന റോഡ്‌വേകൾ വൃത്തിയാക്കിയിട്ടുണ്ടെന്നും എല്ലാ വാഹനങ്ങൾക്കും സുരക്ഷിതമായി യാത്രചെയ്യാൻ ഒന്നാം ഘട്ട പാർക്കിങ് നിരോധനം ആവശ്യമാണെന്നും ഇൻഫ്രാസ്ട്രക്ചർ ഫീൽഡ് ഓപ്പറേഷൻസിൻ്റെ ജനറൽ സൂപ്പർവൈസർ വാൽ ഡാസിക് പറഞ്ഞു.