ടൊറൻ്റോ : കാനഡ-യുഎസ് വ്യാപാരയുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ ഒൻ്റാരിയോ പ്രവിശ്യ തിരഞ്ഞെടുപ്പിൽ പാർട്ടി നേതാക്കൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീണ്ടും സജീവമാകുന്നു. പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി ലീഡർ ഡഗ് ഫോർഡ് എറ്റോബിക്കോയിൽ ഇന്ന് പ്രചാരണത്തിന് എത്തും.
എന്നാൽ, ലിബറൽ പാർട്ടി നേതാവ് ബോണി ക്രോംബി കിച്ചനർ-വാട്ടർലൂ പ്രദേശങ്ങളിൽ പ്രചാരണം തുടരുകയാണ്. പ്രദേശത്തെ ഹെൽത്ത് കെയർ ഫെസിലിറ്റിയിൽ പര്യടനം നടത്തുകയും ട്രംപിൻ്റെ താരിഫുകളെ ചെറുക്കാനുള്ള പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ, ഉച്ചകഴിഞ്ഞ് പ്രാദേശിക സ്ഥാനാർത്ഥികളുമായി പ്രചാരണം നടത്തുകയും ചെയ്തു. അതേസമയം, NDP നേതാവ് മാരിറ്റ് സ്റ്റൈൽസ് ബെൽവിൽ, ഓഷവ എന്നിവിടങ്ങളിലാണ് പ്രചാരണത്തിന് ഒരുങ്ങുന്നത്.