ടൊറൻ്റോ : നഗരത്തിലുണ്ടായ വാഹനാപകടത്തിൽ രണ്ടു കാൽനടയാത്രക്കാർക്ക് പരുക്കേറ്റതായി ടൊറൻ്റോ പൊലീസ്. റീജൻ്റ് പാർക്കിലെ റിവർ-ജെറാർഡ് സ്ട്രീറ്റിൽ തിങ്കളാഴ്ച രാവിലെയാണ് അപകടം.
സംഭവത്തിൽ ഗുരുതര പരുക്കുകളോടെ ഒരു സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. അതേസമയം 50 വയസ്സുള്ള വയോധികന് നിസാര പരുക്കേറ്റതായും പൊലീസ് പറഞ്ഞു. അന്വേഷണത്തെത്തുടർന്ന് റിവർ സ്ട്രീറ്റിനും സെൻ്റ് മാത്യൂസ് റോഡിനുമിടയിൽ ജെറാർഡ് സ്ട്രീറ്റ് അടച്ചിട്ടതായി ടൊറൻ്റോ ട്രാൻസ്‌പോർട്ടേഷൻ അറിയിച്ചു.