മിസ്സിസാഗ : നഗരത്തിലെ എറിന്‍ മില്‍സ് ടൗണ്‍ സെന്ററിലെ ജൂല്‍റിയില്‍ കവര്‍ച്ച. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ച് പീല്‍ റീജനല്‍ പൊലീസ്.
എറിന്‍ മില്‍സ് പാര്‍ക്ക് വേയിലെ മാളില്‍ 5:45 ഓടെയാണ് മോഷണം നടന്നത്. കവര്‍ച്ചാ സംഘത്തില്‍ മുഖംമൂടിയിട്ട് കറുത്ത വസ്ത്രം ധരിച്ചെത്തിയ അഞ്ച് പേരില്‍ കൂടുതല്‍ ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. കവര്‍ച്ചക്കിടെ അക്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
ടൊറന്റോയിലും ഗ്രേറ്റര്‍ ടൊറന്റോ മേഖലയിലും അടുത്തിടെ നിരവധി ജൂല്‍റി കവര്‍ച്ചകള്‍ അരങ്ങേറുന്നു. ഡിസംബര്‍ പകുതിയോടെ, ഫെയര്‍വ്യൂ മാളിലെ ജൂല്‍റിയില്‍ നിരവധി പ്രതികള്‍ കടന്നുകയറി, ആഭരണങ്ങള്‍ കവര്‍ന്നിരുന്നു.