റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ട് സര്‍വകാല റെക്കോര്‍ഡില്‍ മുന്നേറുകയാണ് സ്വര്‍ണവില. ഇന്നലെ 760 രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്ന് പവന് 200 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.
ഇതോടെ നിലവിലെ സ്വര്‍ണവില 63,440 ആയിട്ടുണ്ട്. ഗ്രാമിന് 25 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് 7930 രൂപയായി.
ഇന്നലെയാണ് ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില 63,000 കടന്നത്. ഇതിനു മുന്‍പ് കഴിഞ്ഞ മാസം 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില 61,960 രൂപയിലുമെത്തിയിരുന്നു.
അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ സാമ്പത്തിക രംഗത്തുണ്ടായ അനിശ്ചിതത്വം സ്വര്‍ണത്തിനു കരുത്തു കൂട്ടിയെന്നാണ് ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. സ്വര്‍ണത്തിന്റെ വില അനുദിനം വര്‍ധിക്കുന്നത് സ്വര്‍ണ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ആശങ്കയുണ്ടാക്കുന്നുണ്ട്.