ടൊറൻ്റോ : മാർക്കമിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെ പില്ലർ റോക്ക് ക്രസൻ്റിലെ ഹാസൽട്ടൺ അവന്യൂവിലുള്ള വീടിനാണ് തീപിടിച്ചത്.
വയോധികൻ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. വീടിനുള്ളിലുണ്ടായിരുന്ന മറ്റൊരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ നിയന്ത്രണവിധേയമാക്കി. വാഹനം ഉണ്ടായിരുന്ന ഗാരേജിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. തീപിടിച്ച വീടിനോട് ചേർന്നുള്ള വീടുൾപ്പെടെ സമീപത്തെ വീടുകളും എല്ലാം ഒഴിപ്പിച്ചു. അന്വേഷണം ആരംഭിച്ചു.