മിസ്സിസാഗ : നഗരത്തിൽ അനധികൃത പാർക്കിങിനുള്ള പിഴ തുക വർധിപ്പിക്കുന്നതിന് സിറ്റി കൗൺസിലർമാരുടെ അംഗീകാരം. പുതിയ തുക ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. നഗരത്തിലെ പാർക്കിങ് പിഴ തുക അയൽ മുനിസിപ്പാലിറ്റികളേക്കാൾ ശരാശരി 25 ഡോളർ കുറവായതിനെത്തുടർന്നാണ് ഈ നീക്കമെന്ന് മേയർ കാരൊലിൻ പാരിഷ് പറഞ്ഞു.

പിഴ തുക 38% വർധിപ്പിക്കാനാണ് തീരുമാനം. കൂടാതെ, പാർക്കിംഗ് നിയമലംഘനങ്ങൾക്ക് 10 ഡോളറും പൊതു സുരക്ഷ അപകടത്തിലാക്കുന്ന കുറ്റകൃത്യങ്ങൾക്ക് 50 ഡോളറും വർധിപ്പിക്കും. കർശനമായ പാർക്കിങ് പിഴ ചുമത്തുന്നത് നിയമ ലംഘനം കുറയ്ക്കുമെന്ന് കാരൊലിൻ പാരിഷ് പറയുന്നു.