30-ാ മത് ക്രിട്ടിക്സ് ചോയ്സ് അവാർഡ് നേടി ‘അനോറ’. ലോസ് ഏഞ്ചൽസിൽ വച്ചായിരുന്നു അവാർഡ് പ്രഖ്യാപനം. സീൻ ബക്കർ സംവിധാനം ചെയ്ത അനോറ ഈ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റില്‍ പാം ഡി ഓർ പുരസ്കാരവും ഐഎഫ്എഫ്കെയിൽ മികച്ച പ്രതികരണവും നേടിയിരുന്നു .അനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മൈക്കി മാഡിസൺ ആയിരുന്നു. മൈക്കി മാഡിസന്റെ മികച്ച പ്രകടനവും അനോറയിൽ എടുത്ത് പറയേണ്ടതാണ്. ഒരു ഹൈ റൊമാന്‍റിക് ഡ്രാമയിലുള്ളതാണ് ചിത്രം. ബ്രൂക്കിനിൽ ലൈംഗിക തൊഴിലാളിയായ അനോറയുടെ ജീവിതത്തെ ചുറ്റിപറ്റിയാണ് സിനിമ വികസിക്കുന്നത്. പെട്ടെന്നെടുത്ത ഒരു തീരുമാനത്തിൽ അനോറ ഒരു പ്രഭുവിൻ്റെ മകനെ കല്യാണം കഴിക്കുന്നു. അവൾ സ്വപ്നംകണ്ടതുപോലെയുള്ള ഒരു ജീവിതമാണ് അവൾക്ക് കൈവന്നിരിക്കുന്നത്. എന്നാൽ, ഈ വിവരമറിഞ്ഞയുടൻ, ആ വിവാഹം അസാധുവാക്കാൻ വേണ്ടി, റഷ്യയിലുള്ള അവളുടെ മാതാപിതാക്കൾ ന്യൂയോർക്കിലേക്ക് തിരിക്കുന്നു. ഇതാണ് സിനിമയുടെ ഇതിവൃത്തം. 139 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം.

അതേസമയം ഇന്ത്യയിൽ നിന്ന് മികച്ച വിദേശ ഭാഷാ ചിത്രത്തിനായി മത്സരിച്ച പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വി ഇമാജിൻ ആസ് ലൈറ്റ് മത്സരത്തിൽ നിന്ന് പുറത്തായി. മികച്ച വിദേശ ഭാഷാ സീരിസിനുള്ള നോമിനേഷനിൽ ഇന്ത്യയിൽ നിന്ന് സിറ്റാഡൽ: ഹണി ബണ്ണി സീരിസിനും അവാർഡ് നേടാനായില്ല. സ്ക്വിഡ് ഗെയിമിനോടാണ് സിറ്റാഡൽ: ഹണി ബണ്ണി മത്സരിച്ചത്.