റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫോണില്‍ സംസാരിച്ചതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
റഷ്യ-യുക്രെയന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്തായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എല്ലാം ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആളുകള്‍ മരിക്കുന്നത് കാണാന്‍ പുടിനും ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. കൂടാതെ പുടിനുമായി തനിക്ക് എപ്പോഴും നല്ല ബന്ധമുണ്ടെന്നും യുദ്ധം അവസാനിപ്പിക്കാന്‍ തനിക്ക് വ്യക്തമായ ഒരു പദ്ധതിയുണ്ടെന്നും ട്രംപ് ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു.

അതെസമയം യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടുത്ത ആഴ്ച ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് അറിയിച്ചു. അതെസമയം വീഡിയോ കോണ്‍ഫറന്‍സ് വഴിയാണോ നേരിട്ട് കാണുമോ എന്നുളള വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല.