വണ്‍ സെന്റ്' നാണയത്തിന്റെ ഉത്പാദനം നിര്‍ത്താന്‍ ട്രഷറി വകുപ്പിന് നിര്‍ദേശം നല്‍കിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
വണ്‍ സെന്റ’ നാണയം നിര്‍മ്മിക്കുന്നതിന് `2 സെന്റില്‍’ കൂടുതല്‍ ചിലവ് വരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം.
‘വളരെക്കാലമായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് പെന്നികള്‍ അച്ചടിച്ചുവരുന്നു, അത് അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങള്‍ക്ക് 2 സെന്റില്‍ കൂടുതല്‍ ചിലവാകും. ഇത് വളരെ പാഴാണ്!’ ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പുതിയ പെന്നികള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്താന്‍ ഞാന്‍ എന്റെ യുഎസ് ട്രഷറി സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

2024 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 3.2 ബില്യണ്‍ പെന്നികള്‍ ഉത്പാദിപ്പിച്ചതിലൂടെ 85.3 മില്യണ്‍ നഷ്ടം ഉണ്ടായതായി യുഎസ് മിന്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ നാണയത്തിന്റെയും നിര്‍മ്മാണ ചെലവ് കഴിഞ്ഞ വര്‍ഷത്തെ 3.1 സെന്റില്‍ നിന്ന് ഏകദേശം 3.7 സെന്റായി ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ 5 സെന്റ് മൂല്യമുളള നിക്കല്‍ പോലുളള മറ്റ് മൂല്യങ്ങളുടെ നിര്‍മ്മാണത്തിലും നഷ്ടം നേരിടുന്നുണ്ടെന്നും മിന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ മാസം ഇലോണ്‍ മസ്‌കിന്റെ ഗവണ്‍മെന്റ് എഫിഷ്യന്‍സി വകപ്പ് വണ്‍ സെന്റ് നായണം നിര്‍മ്മിക്കുന്നതിന്റെ ഉയര്‍ന്ന് ചിലവും പെന്നികളുടെ ഉത്പാനം നിര്‍ത്തേണ്ടതിന്റെ ആവശ്യക്തയും എടുത്ത് കാണിച്ചിരുന്നു.